ആധാർ ബന്ധിപ്പിക്കൽ അവസാന തിയതി നീട്ടി

ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കുന്നത് സർക്കാർ അനിശ്ചിതമായി നീട്ടി. ബാങ്ക് അക്കൗണ്ട്, മ്യൂച്വൽ ഫണ്ട് ഫോളിയോ, ഇൻഷുറൻസ് പോളിസി
തുടങ്ങിയവ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തിയതി ഡിസംബർ 31 ആയിരുന്നു.
ആധാർ ബന്ധിപ്പിക്കുന്നത് മാർച്ച് 31വരെ നീട്ടാൻ തയ്യാറാണെന്ന് കേന്ദസർക്കാർ കഴിഞ്ഞയാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
കള്ളപ്പണം തടയുന്നതിന് കൊണ്ടുവന്ന നിയമത്തിന്റെ ഭാഗമായാണ് ആധാർ ലിങ്ക് ചെയ്യുന്നത് നിർബന്ധമാക്കിയത്.
ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിക്കുന്നതിന്റെ തിയതി മാത്രമാണ് നീട്ടിയത്. മൊബൈൽ ഫോൺ, പാൻ തുടങ്ങിയവയുമായി ആധാർ ബന്ധിപ്പിക്കുന്ന തിയതിയിൽ മാറ്റമില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here