Advertisement

കാശ്മീരില്‍ മഞ്ഞു വീഴ്ച; അഞ്ച് സൈനികരെ കാണാതായി

December 13, 2017
Google News 1 minute Read
snow

ജമ്മു കശ്മീരിൽ കനത്ത മഞ്ഞുവീഴ്ചയില്‍ അഞ്ച് സൈനികരെ കാണാതായി. കുപ്‍വാരയിലെ നൗഗമിൽ രണ്ടുപേരെയും ബന്ദിപ്പോറ ജില്ലയിലെ ഗുറെസിലെ കൻസൽവാൻ സബ് സെക്ടറിൽ മൂന്നുപേരെയുമാണ് കാണാതായത്. പട്രോളിങ്ങിന് പോയ സൈനികരെയാണ് കാണാതായത്.  കനത്ത മഞ്ഞു വീഴ്ച കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരിക്കുന്നത്.  തുടർച്ചയായ രണ്ടാം ദിവസവും പൂഞ്ചിനെയും രജൗരിയെയും ഷോപിയാൻ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുഗൾ റോഡും ശ്രീനഗർ– ജമ്മു ദേശീയപാതയും മഞ്ഞുവീഴ്ചയും മഴയും കാരണം അടച്ചിട്ടിരിക്കുകയാണ്. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ട നിലയിലാണ്.

snow fall

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here