ടോൾ ബൂത്തുകളിൽ സൈനികർക്ക് സല്യൂട്ട് നൽകണം : ദേശീയപാതാ അതോറിറ്റി

ടോൾ ബൂത്തുകളിലൂടെ സൈനികർ കടന്നു പോകുമ്പോൾ ടോൾ പ്ലാസയിലെ ജീവനക്കാർ സല്യൂട്ട് നൽകുകയോ എഴുനേറ്റ് നിന്ന് ബഹുമാനിക്കുകയോ വേണമെന്ന് ദേശീയപാതാ അതോറിറ്റി.
ഇതുസംബന്ധിച്ച സർക്കുലർ രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലേക്കും ദേശീയപാതാ അതോറിറ്റി അയച്ചു. രാജ്യത്തിനുവേണ്ടി അതുല്യമായ സേവനം നടത്തുന്നവരാണ് സൈനികരെന്നും അതിനാൽ അവർക്ക് ഉയർന്ന ബഹുമാനം നൽകേണ്ടതുണ്ടെന്നും ദേശീയപാതാ അതോറിറ്റിയുടെ സർക്കുലറിൽ പറയുന്നു.
രാജ്യത്തെ ഏത് ടോൾ പ്ലാസകളിലും കര, നാവിക, വ്യോമ സേനാംഗങ്ങൾക്ക് ടോൾ അടക്കേണ്ടതില്ല. എന്നാൽ തങ്ങളോട് ടോൾ പ്ലാസകളിലെ ജീവനക്കാർ പരുഷമായാണ് പെരുമാറുന്നതെന്ന് സൈനികർ ദേശീയ പാതാ അതോറിറ്റിയോട് പരാതിപ്പെട്ടിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here