Advertisement

ഇന്ത്യയിൽ പ്രതിവർഷം നടക്കുന്നത് 1.6 കോടി ഗർഭച്ഛിദ്രം

December 14, 2017
1 minute Read
stepfather raped kid, court allows abortion sc allows couple to abort 26 weeks old foetus 19 year old dead during abortion 1.6 crore abortions take place in India

ഇന്ത്യയിൽ പ്രതിവർഷം 1.56 കോടി ഗർഭച്ഛിദ്രം നടക്കുന്നതായി റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം പതിനഞ്ച് വർഷമായി പ്രതിവർഷം ഏഴ് ലക്ഷം ഗർഭച്ഛിദ്രങ്ങൾ മാത്രമാണ് നടക്കുന്നത്.

ദ ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് എന്ന മെഡിക്കൽ ജേണൽ കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുളളത്. ഇതിൽ 81 ശതമാനം സ്ത്രീകളും വീട്ടിൽ തന്നെയാണ് ഗർഭം അലസിപ്പിക്കുന്നത്. ഇതിനായി ഗുളികളും മറ്റുമാണ് ഇവർ ഉപയോഗിക്കുന്നതെന്നും പഠനം പറയുന്നു. സർക്കാർ ആശുപത്രികളിൽ നടക്കുന്ന ശസ്ത്രക്രിയ ഗർഭച്ഛിദ്രം മാത്രമാണ് ഔദ്യോഗിക കണക്കുകളിൽ പെടുത്തുന്നത്. സ്വകാര്യ ആശുപത്രികളിലും വീടുകളിലും നടക്കുന്ന ഗർഭച്ഛിദ്രങ്ങൾ കണക്കിൽ പെടുന്നില്ല.

1.27 കോടി ഗർഭച്ഛിദ്രങ്ങൾ മരുന്നുകൾ മാത്രം ഉപയോഗിച്ച് നടത്തപ്പെടുന്നവയാണ്. 22 ലക്ഷം മാത്രമാണ് ശസ്ത്രക്രിയയിലൂടെ നടക്കുന്നത്. 80,000ത്തോളം മറ്റ് തരത്തിലും അലസിപ്പിക്കുന്നു. ഇത് പലപ്പോഴും സുരക്ഷിതമല്ലാത്തവയുമാണ്.

 

1.6 crore abortions take place in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top