അമീറുള്‍ ഇസ്ലാമിന് തൂക്കുകയര്‍

ജിഷാ വധക്കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ലാമിന് തൂക്കുകയര്‍. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നിര്‍ണ്ണായക വിധി. ജിഷാ കേസ് ഡല്‍ഹിയിലെ നിര്‍ഭയ കേസിനോട് സമാനമാണെന്ന് പ്രതിഭാഗം വാദിച്ചു. അമീര്‍ കുറ്റക്കാരനാണെന്ന്ഡിസംബര്‍ 12ന് കോടതി വിധിച്ചിരുന്നു. മാര്‍ച്ച് 13നാണ് വിചാരണ ആരംഭിച്ചത്. ബലാല്‍സംഗ ശ്രമത്തിനിടയിലെ കൊലപാതകെമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നൂറോളം സാക്ഷികളെ വിസ്തരിച്ചിരുന്നു. കൊലപാതകം, ബലാല്‍സംഗം, ഭവനഭേവനം, തടഞ്ഞുവെക്കല്‍ തുടങ്ങിയ കേസുകളാണ് അമീറിനെതിരെ ചുമത്തിയിരിക്കുന്നത്.
അമീറിന്റെ ഭാഷയില്‍ വിധി പ്രസ്താവം വായിച്ച് കേള്‍പ്പിച്ചു. ഉടന്‍തന്നെ കാക്കനാട് ജയിലില്‍ നിന്ന് അമീറിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് കോടതി അഭിപ്രായപ്പെട്ടു. അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2016 ഏപ്രില്‍ 28നായിരുന്നു ജിഷയുടെ കൊലപാതകം.ബലാല്‍സംഗ ശ്രമത്തിനിടയിലെ കൊലപാതകെമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നൂറോളം സാക്ഷികളെ വിസ്തരിച്ചിരുന്നു. കൊലപാതകം, ബലാല്‍സംഗം, ഭവനഭേവനം തുടങ്ങിയ കേസുകളാണ് അമീറിനെതിരെ ചുമത്തിയിരിക്കുന്നത്. ഡി എന്‍ എ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അമീറുള്‍ ഇസ്ലാമാണ് പ്രതിയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്ഥാപിച്ചത്. 19മാസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ നിര്‍ണ്ണായക വിധി എത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here