രാഹുൽ ഗാന്ധിക്കെതിരെ കേസ്
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിന് ശേഷം ഗുജറാത്ത് വാർത്താ ചാനലിന് നൽകിയ അഭിമുഖമാണ് രാഹുലിന് പുലിവാലായത്.
ബിജെപിയുടെ പരാതിയിലാണ് രാഹുലിനെതിരേ കേസ് രജിസ്റ്റർ ചെയ്യുന്നത്.
തെരഞ്ഞെടുപ്പിന് 48 മണിക്കൂർ മുൻപേ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് നിയമമുണ്ടായിരിക്കെ ഇത്തരത്തിൽ അഭിമുഖം സംപ്രേഷണം ചെയ്തതിനെതിരെയാണ് ബിജെപി പരാതി നൽകിയത്.
കൂടാതെ രാഹുലിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്ത ചാനലിനെതിരെയും കേസുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുലിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാൻ ഉത്തരവിട്ടത്.
case against Rahul gandhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here