ചീമേനിയില്‍ മോഷണ സംഘം അധ്യാപികയെ കഴുത്തറുത്ത് കൊന്നു

ചീമേനിയില്‍ റിട്ട.അധ്യാപികയെ മോഷണസംഘം കഴുത്തറുത്ത് കൊന്നു. ചീമേനി സ്വദേശി പി വി ജാനകിയെയാണ് സംഘം കൊലപ്പെടുത്തിയത്. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവ് കൃഷ്ണനെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രിയോടെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. മുഖം മൂടി ധരിച്ചെത്തിയ സംഘം അന്യഭാഷ സംസാരിക്കുന്നവരാണെന്നാണ് സൂചന. മോഷണ ശ്രമം തടയുന്നതിനിടെ മോഷ്ടാക്കളിലൊരാള്‍ ആയുധമുപയോഗിച്ച് ജനകിയുടെ കഴുത്തിന് കുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കവെയാണ് ഭര്‍ത്താവ് കൃഷ്ണന് പരിക്കേറ്റത്. ചീമേനിയിലെ പുലിയന്നൂരില്‍ വീട്ടില്‍ വൃദ്ധ ദമ്പതികളായ ജാനകിയും കൃഷ്ണനും മാത്രമാണ് താമസിച്ചിരുന്നത്. ഇവരുടെ മക്കള്‍ വിദേശത്ത് ജോലി ചെയ്യുകയാണ്. കൃഷ്ണന്‍ തന്നെയാണ് മോഷണ വിവരം പോലീസില്‍ വിളിച്ച് അറിയിച്ചത്. പോലീസെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റും മുമ്പായി ജാനകി മരിച്ചിരുന്നു.
. വീട്ടില്‍നിന്ന് 50000 രൂപയും സ്വര്‍ണാഭരണങ്ങളും മോഷണം പോയി.ജാനകിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here