അമർനാഥ് ഗുഹാക്ഷേത്രം നിശ്ശബ്ദമേഖലയായി പ്രഖ്യാപിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ

ഹിമാലയത്തിലെ പരിസ്ഥിതിലോല പ്രദേശത്ത് സ്ഥിതിചെയ്യുന്ന അമർനാഥ് ഗുഹാക്ഷേത്രത്തെ ‘നിശ്ശബ്ദമേഖല’യായി ദേശീയ ഹരിത ട്രിബ്യൂണൽ (എൻ.ജി.ടി.) പ്രഖ്യാപിച്ചു.
ക്ഷേത്രം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. മന്ത്രോച്ചാരണം, മണിയടിശബ്ദം, പ്രവേശനകവാടത്തിൽ കാണിക്കയിടൽ തുടങ്ങിയവ വിലക്കിയിട്ടുണ്ട്. ട്രിബ്യൂണൽ ചെയർപേഴ്‌സൻ ജസ്റ്റിസ് സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പരിസ്ഥിതിപ്രവർത്തകയായ ഗൗരി മൗലേഖിയുടെ ഹർജിയിലാണ് നടപടി. തീർഥാടകർക്ക് നൽകേണ്ട അടിസ്ഥാനസൗകര്യങ്ങൾ എന്തൊക്കെ എന്നതിനെപ്പറ്റി വ്യക്തമായ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം നൽകണമെന്ന് ട്രിബ്യൂണൽ നിർദേശിച്ചു. വരുന്ന ജനുവരി 18ന് വിഷയം വീണ്ടും കേൾക്കും.
NGT declares Amarnath cave shrine silence zone
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here