ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് എതിര്‍ത്തതിന് വധഭീഷണി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗിക ആരോപണവുമായി നടി സല്‍മ ഹയെ രംഗത്ത്. വെയ്ന്‍സ്റ്റീന്റെ ഫ്രിദ എന്ന ചിത്രത്തിലെ നായികയാണ് സല്‍മ. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് താരം വെയ്ന്‍സ്റ്റീനെതിരെ തുറന്നെഴുതിയിരിക്കുന്നത്. ലൈംഗികമായി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും സല്‍മ പറയുന്നു. ചെകുത്താന്‍ എന്നാണ് വെയ്ന്‍സ്റ്റീനെ സല്‍മ വിശേഷിപ്പിച്ചിരിക്കുന്നത്. തിരുമ്മിനും കുളിക്കും സെക്‌സിനും വിസമ്മതിച്ചതാണ് വെയ്ന്‍സ്റ്റീന് തന്നോട് വിദ്വേഷമുണ്ടാകാന്‍ കാരണം. 2002ല്‍ ഫ്രിദയില്‍ അഭിനയിക്കുമ്പോഴാണ് സംഭവം. താന്‍ ഇത് നിഷേധിച്ചതോടെ ഇയാള്‍ പകപോക്കാന്‍ തുടങ്ങി. പൂര്‍ണ്ണ നഗ്നയായി സെക്സ് സീനില്‍ അഭിനയിക്കാന്‍ പറഞ്ഞു. കൊന്നുകളയുമെന്നും നായിക സ്ഥാനത്ത് നിന്ന് നീക്കുമെന്നും ഭീഷണിപ്പെടുത്തി. ഒടുക്കം നഗ്നയായി അഭിനയിക്കേണ്ടി വന്നു. വെയ്ന്‍സ്റ്റീന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അന്ന് ആ സീന്‍ ചെയ്തത്. കരച്ചില്‍ അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു സ്ത്രീക്കൊപ്പം നഗ്‌നയായി നില്‍ക്കേണ്ടിവന്നതിലല്ല, അത് ഹാര്‍വി വെയ്ന്‍സ്റ്റീനുവേണ്ടിയാണെന്ന് എന്നറിയുന്നത് കൊണ്ടായിരുന്നു ഞാന്‍ തകര്‍ന്നുപോയത്.
Salma Hayek
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here