ഐഎഫ്എഫ്‌കെ അവസാന ദിനം ഇന്ന്; സമാപന സമ്മേളനം നിശാഗന്ധിയിൽ

ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് കൊടിയിറങ്ങും. മേളയിൽ 65 രാജ്യങ്ങളിൽ നിന്നുള്ള 190 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. വൈകീട്ട് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
14 മത്സരവിഭാഗ ചിത്രങ്ങളിൽ കാൻഡലേറിയ, ഗ്രെയ്ൻ, പൊമിഗ്രനെറ്റ് ഓർച്ചാഡ്, ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക്, ഇന്ത്യൻ ചിത്രമായ ന്യൂട്ടൻ എന്നിവ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി.
മത്സരവിഭാഗത്തിനു പുറമെ ‘ദ യങ് കാൾ മാർക്‌സ്’, ‘വില്ലേജ് റോക്ക് സ്റ്റാർസ്’, ‘ഡ്ജാം’, ‘120 ബി.പി.എം’, ‘റീഡൗട്ടബിൾ’ തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷക പ്രശംസ നേടി. ഏഷ്യൻ ഫിലിംസ് അവാർഡ്‌സ് അക്കാഡമി ക്യുറേറ്റ് ചെയ്ത ഏഷ്യൻ സിനിരമ വിഭാഗവും മലയാള സിനിമയിലെ പെണ്ണിടങ്ങൾ ചർച്ച ചെയ്ത അവൾക്കൊപ്പം എന്ന വിഭാഗവും ഇത്തവണത്തെ മേളയുടെ സവിശേഷതയായിരുന്നു.
വൈകീട്ട് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള രജത സുവർണ ചകോരമടക്കമുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ചടങ്ങിൽ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം വിഖ്യാത റഷ്യൻ സംവിധായകൻ അലക്‌സാണ്ടർ സൊകുറോവിന് സമ്മാനിക്കും. സമാപന ചടങ്ങിന് ശേഷം സുവർണ്ണചകോരത്തിന് അർഹമാകുന്ന ചിത്രം പ്രദർശിപ്പിക്കും.
curtain falls for IFFK 2017
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here