Advertisement

ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ് ഇനി ഡിസ്‌നിക്ക് സ്വന്തം

December 15, 2017
2 minutes Read
Fox Sports Detroit part of Disney-21st Century Fox deal

അമേരിക്ക ആസ്ഥാനമായ ‘ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ്’ എന്ന പ്രശസ്തമായ വിനോദമാധ്യമ സ്ഥാപനത്തെ ‘വാൾട്ട് ഡിസ്‌നി കമ്പനി’ ഏറ്റെടുക്കുന്നു. 5,240 കോടി ഡോളറിനാണ് (ഏതാണ്ട് 3.38 ലക്ഷം കോടി രൂപ) ഏറ്റെടുക്കൽ. ഓഹരികളായാണ് ഇടപാട്.

ഫോക്‌സിന്റെ ചലച്ചിത്രടി.വി. സ്റ്റുഡിയോകൾ, കേബിൾ വിനോദ ശൃംഖലകൾ, അന്താരാഷ്ട്ര ടി.വി. ബിസിനസുകൾ, ജനപ്രിയ വിനോദ പരിപാടികൾ, നാഷണൽ ജ്യോഗ്രഫിക് തുടങ്ങിയവ ഡിസ്‌നിക്ക് സ്വന്തമാകും.

സ്റ്റാർ ചാനൽ ശൃംഖല അടക്കം ഇനി ഡിസ്‌നിയുടെ കീഴിലാകും.
ഏറ്റെടുക്കൽ പൂർണമാകുന്നതോടെ സ്റ്റാർ ഇന്ത്യയുടെ കീഴിൽ എട്ട് ഭാഷകളിലായി 69 ടിവി ചാനലുകളും ഡിസ്‌നിയുടെ കൈയിലെത്തും. ഹോട്ട്സ്റ്റാർ സ്ട്രീമിങ് മാധ്യമവും ഡിസ്‌നിയുടേതാകും. ഡിസ്‌നിയുടെ പരിപാടികൾ ഇനി വൈകാതെ സ്റ്റാർ ചാനലിലൂടെയും ഹോട്ട്സ്റ്റാറിലൂടെയും പ്രേക്ഷകരിലേക്കെത്തും.

 

Fox Sports Detroit part of Disney-21st Century Fox deal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top