ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും പാസ്‌വേഡ് ഷെയറിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും പാസ്‌വേഡ് ഷെയറിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. പാസ്‌വേഡ് പങ്കുവെക്കല്‍ നിയന്ത്രണം എങ്ങനെയാണ് നടപ്പിലാക്കുന്നത് എന്നത് സംബന്ധിച്ച് ഡിസ്നി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇത് കര്‍ശനമായി നടപ്പിലാക്കാനാണ് കമ്പനി തീരുമാനം. സബ്സ്‌ക്രൈബര്‍ എഗ്രിമെന്റില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് കനേഡിയന്‍ ഉപഭോക്താക്കള്‍ക്ക് ഡിസ്നി പ്ലസ് അടുത്തിടെ ഇ-മെയില്‍ അയച്ചിരുന്നു.
നവംബര്‍ ഒന്നുമുതല്‍ മെമ്പര്‍ഷിപ്പുള്ളവരുടെ അക്കൗണ്ട് പങ്കുവെക്കുന്നതിന് കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ ഉള്‍പ്പടെ ഇ-മെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്. ഡിസ്നി പ്ലസിന്റെ വ്യവസ്ഥകളില്‍ ‘അക്കൗണ്ട് ഷെയറിങ്’ എന്ന പുതിയ സെക്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അക്കൗണ്ടുകള്‍ നിരീക്ഷിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. പോളിസി ലംഘനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടാല്‍ അക്കൗണ്ടിന് നിയന്ത്രണം വന്നേക്കും അല്ലെങ്കില്‍ നീക്കം ചെയ്‌തേക്കാം എന്ന് എഗ്രിമെന്റ് പോളിസിയില്‍ പറയുന്നു. താമസിയാതെ ഇന്ത്യ ഉള്‍പ്പടെ മറ്റ് രാജ്യങ്ങളിലേക്ക് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കാം..
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here