Advertisement

ശക്തമായ മഴയ്ക്ക് സാധ്യത; യുഎഇയിൽ ജാഗ്രതാനിർദ്ദേശം

December 15, 2017
1 minute Read
strong rain weather forecast UAE on high alert 

യു.എ.ഇ.യിൽ നാളെ ഇടിയും മഴയും അടക്കം അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു.

അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ തീരപ്രദേശങ്ങളിലും വടക്കൻ എമിറേറ്റുകളായ റാസൽഖൈമ, ഉമ്മൽഖുവൈൻ എന്നിവിടങ്ങളിൽ ഉൾപ്രദേശത്തും ഫുജൈറയിലും അൽ ഐനിലെ ചില പ്രദേശങ്ങളിലും മഴ ലഭിക്കും.

മഴയുടെ തോത് വ്യത്യസ്തമാകുമെങ്കിലും ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മരം കടപുഴകി വീഴൽ, പരസ്യബോർഡുകൾ ഇളകി വീഴൽ, റോഡിൽ വെള്ളക്കെട്ടുകളുണ്ടാവുക തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ വിവരം അധികാരികളെ അറിയിക്കണം.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top