അമേരിക്കയ്ക്ക് സൂപ്പര്‍ മാന്‍, സ്പൈഡര്‍മാന്‍, ബാറ്റ് മാന്‍, ഇന്ത്യയ്ക്ക് പാഡ് മാന്‍!!

ഒരു യഥാര്‍ത്ഥ കഥയുടെ ചൂടുമായി ബോളിവുഡിലേക്ക് അക്ഷയ് കുമാറും സംഘവും എത്തുന്നു. തമിഴ്നാട് സ്വദേശിയായ അരുണാചലം മുരുഗാനന്ദത്തിന്റെ കഥയാണ് പാഡ് മാനിലൂടെ ലോകം അറിയുക. റ്റൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഇടം നേടിയ ആളാണ് മുരുകാനന്ദം.വിലകുറഞ്ഞ ആർത്തവകാല നാപ്കിനുകൾ ഉണ്ടാക്കി ലോക ശ്രദ്ധയാകര്‍ഷിച്ചയാളാണ് ഇദ്ദേഹം.
സോനം കപൂര്‍, രാധികാ ആപ്തേ എന്നിവരും അക്ഷയ് കുമാറിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്നയാണ് പദ്മന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ട്വിങ്കിള്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ ബല്‍കിയാണ്. ജനുവരി 26ന് ചിത്രം തീയറ്ററുകളില്‍ എത്തും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here