Advertisement

സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

December 15, 2017
Google News 0 minutes Read

വാഹന നികുതുവെട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.   വ്യാജരേഖകൾ ഉണ്ടാക്കി  പോണ്ടിച്ചേരി വിലാസത്തിൽ വാഹനം രജിസ്റ്റർചെയ്തെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി കോടതിയെ സമീപിച്ചത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

ഈ കേസില്‍  എഫ്ഐആറും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്നു. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പുതുച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളായി സുരേഷ് ഗോപി നല്‍കിയത് കൃത്രിമ രേഖകളാണെന്നാണ്  ക്രൈബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here