ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ മാർക്ക് നൽകില്ല : തിരുവനന്തപുരം മെഡിക്കൽ കോളേജ്

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഒരേ ബെഞ്ചിലിരുന്നാൽ പഠിപ്പിക്കാനാകില്ലെന്നും അങ്ങിനെ തുടർന്നാൽ മാർക്ക് നൽകില്ലെന്നും ഒരുവിഭാഗം അധ്യാകർ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒരുവിഭാഗം മുതിർന്ന അധ്യാപകരുടേതാണ് ഈ നിലപാട്. ഒരുമിച്ചിരുന്നു എന്ന കാരണത്താൽ ആദ്യ വർഷ എ.ബി.ബി.എസ് വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഈ അധ്യാപകർ അപമാനിച്ചെന്നും പരാതി ഉയർന്നിട്ടുണ്ട്.
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഒരേ ബെഞ്ചിലിരുന്ന് പഠിച്ചാൽ ഏകാഗ്രത നഷ്ടമാകും. നോട്ടെഴുതാൻ പറ്റില്ല. എന്നിങ്ങനെ നീളുന്നു അധ്യാപകരുടെ പരാതി. ആൺപെൺ ബന്ധങ്ങളെ കുറിച്ച് കോളജ് യൂനിയൻ സംഘടിപ്പിച്ച ഒരു സെമിനാറിനുശേഷമാണ് ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികൾ ഇടകലർന്നിരിക്കാൻ തീരുമാനിച്ചത്. ഇതിനെയാണ് ഒരുവിഭാഗം മുതിർന്ന അധ്യാപകർ ചോദ്യം ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here