Advertisement

കുറ്റപത്രം ചോര്‍ത്തിയെന്ന ഹര്‍ജി; ദിലീപ് ഹരിശ്ചന്ദ്രനല്ലെന്ന് പ്രോസിക്യൂഷന്‍

December 16, 2017
Google News 0 minutes Read
dileep dileep approaches court again plea against dileep denied

കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ ഈ മാസം 23ന് വിധി പറയും. ദിലീപ് ഹരിച്ഛദ്രനല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഫോണ്‍ രേഖകള്‍ അടക്കം പുറത്ത് വിട്ടത് ദിലീപാണ്. അന്വേഷണ സംഘം കുറ്റപത്രം ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അങ്കമാലി കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഫയല്‍ സ്വീകരിക്കുന്നതിന് മുമ്പായി കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. കഴിഞ്ഞ മാസം 22നാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here