സൈബര്‍ ലോകം ഒത്തു പിടിച്ചു; നിയോഗ് ആര്‍ട്ടിക്കിലേക്ക്

നിയോഗിനെ സൈബര്‍ ലോകം തുണച്ചു. ലോകത്തെ ഏറ്റവും സാഹസികമായ ആര്‍ട്ടിക് പോളാര്‍ എക്സ്ട്രീം എക്സപെഡീഷ്യനില്‍ നിയോഗില്‍ തെരഞ്ഞെടുക്കപ്പെട്ടു. ആഗോള അടിസ്ഥാനത്തില്‍ നടത്തിയ വോട്ടെടുപ്പിലാണ് നിയോഗ് തെരഞ്ഞെടുക്കപ്പെട്ടത്. 51,078വോട്ടിനാണ് നിയോഗ് ഒന്നാമത് എത്തിയത്. 120 രാജ്യങ്ങളിലെ ആയിരത്തിലധികം പേരെ മറികടന്നാണ് നിയോഗ് വിജയിയായത്. ഫിയേൽരാവേൻ എന്ന സ്വീഡൻ കമ്പനി കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംഘടിപ്പിക്കുന്ന പര്യടങ്ങളിൽ ഏറ്റവും പ്രയാസമേറിയ മത്സരമാണിത്. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റർ വരുന്ന ആർട്ടിക്ക് മേഖല മുറിച്ചു കടക്കുന്നതാണ് കടമ്പ.പന്ത്രണ്ട് ദിവസത്തോളമെടുത്താണ് മത്സരം പൂര്‍ത്തിയാക്കാനാവുക.
പത്ത് കാറ്റഗറിയിലായി രണ്ട് പേര്‍ വീതമാണ് മത്സരരംഗത്ത് ഉള്ളത്. റെസ്റ്റ് ഓഫ് ദ വേള്‍ഡ് എന്ന അവസാന കാറ്റഗറിയിലാണ് നിയോഗ് ഇടം പിടിച്ചിരിക്കുന്നത്. രണ്ട് പേര്‍ക്ക് മാത്രം എന്‍ട്രി ലഭിക്കുന്ന മത്സരത്തില്‍ 140 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അപേക്ഷകരായി ഉണ്ടായിരുന്നത്.
സ്വീഡനിലെ പാല്സ,മഞ്ഞു മൂടിയ ടോൺ നദി തുടങ്ങി ആർട്ടിക്കിലെ വന്യതയിലൂടെയാണ് യാത്ര.പരിശീലനം ലഭിച്ച 200 ഓളം നായ്ക്കൾ വലിക്കുന്ന മഞ്ഞു വണ്ടിയിലാണ് യാത്ര ചെയ്യേണ്ടത്. സിനിമാ ലോകത്ത് നിന്ന് പലരും നിയോഗിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയിരുന്നു. ദുല്‍ക്കര്‍, ടൊവിനോ തോമസ്, ആഷിക് അബു തുടങ്ങി നിരവധി പേരാണ് സ്വന്തം ഫെയ്സ് ബുക്കില്‍ നിയോഗിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചത്. ഫിയാല്‍റെയ്‌വന്‍ പോളാര്‍ എക്‌സ്പഡീഷനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് നിയോഗ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here