ഓഖി; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 71

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടുകിട്ടി. ഇതോടെ മരിച്ചവരുടെ എണ്ണം 71 ആയി.
അതേസമയം, കാണാതായവർക്കായുള്ള തെരച്ചിൽ ഗോവൻ തീരം വരെ വ്യാപിപ്പി്കകുയാണ്. 18 ദിവസം ദിവസവും തെരച്ചിൽ തുടരുന്ന സാഹചര്യത്തിൽ, സഹകരിക്കണമെന്ന് ബോട്ടുടമകളോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
തെരച്ചിലിനായി 200 ബോട്ടെങ്കിലും കടലിൽ ഇറക്കാൻ ബോട്ട് ഉടമകൾ തയ്യാറാവണമെന്ന നിർദ്ദേശം മുഖ്യമന്ത്രി മുന്നോട്ടുവെട്ടു. കൊച്ചി മുതൽ ഗോവൻ തീരം വരെ തെരച്ചിൽ നടത്തുന്നതിനുവേണ്ടിയാണിത്. കാണാതായവരെ കണ്ടെത്താൻ സർക്കാർ എല്ലാവിധ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവസാന ആളിനേയും കണ്ടെത്തിയതിന് ശേഷമെ തിരച്ചിൽ അവസാനിപ്പിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
ockhi death toll touches 71
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here