ഗുജറാത്തിലെ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ്ങ്

ഗുജറാത്തിലെ നാല് നിയോജക മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ്ങ്. രണ്ടാം ഘട്ടത്തിൽ ഉൾപെട്ട അഹമദാബാദ്, വഡോദര, ബനസ്‌കന്ത ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ദലിത് നേതാവ് ജിഗ്‌നേഷ് മെവാനി മത്സരിക്കുന്ന വഡ്ഗാമിലെ രണ്ടു ബൂത്തുകളും ഇതിൽ ഉൾപടുന്നു.
സാങ്കേതിക കാരണങ്ങളാലാണ് റീപോളിങ്ങ് നടത്തുന്നതെന്നാണ് അധികൃതരുടെ ഭാഗത്തു നിന്നുള്ള വിശദീകരണം. എന്നാൽ ഇവിടങ്ങളിൽ വോട്ടിങ് മെഷീനിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.
വിസ്‌നഗർ, ബെച്ചറാജി, മൊദാസ, സാൽവി, വത്വ, വെജൽപൂർ, സൻഖേദ, ജമാൽപൂർഖാദിയ, പിലുദ്ര, കടോസൻ എന്നീ പത്ത് സ്ഥലങ്ങളിൽ വിവിപാറ്റ് രസീതുകൾ എണ്ണുമെന്ന് കമ്മീഷൻ അറിയിച്ചു. പരീക്ഷണ പോളിങ്ങിൽ രേഖപ്പെടുത്തിയ വോട്ടുകൾ യന്ത്രങ്ങളിൽ നിന്നു മാറ്റിയിട്ടില്ലെന്ന പരാതിയെ തുടർന്നാണിത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here