ഹാർട്ട്‌സ്ഫീൽഡ്-ജാക്‌സൺ അറ്റ്‌ലാന്റ അന്താരാഷ്ട്ര വിമാനത്തിൽ റദ്ദാക്കിയത് 1000 വിമാനങ്ങൾ

ഹാർട്ട്‌സ്ഫീൽഡ്ജാക്‌സൺ അറ്റ്‌ലാന്റ അന്താരാഷ്ട്ര വിമാനത്തിൽ റദ്ദാക്കിയത് 1000 വിമാനങ്ങൾ. വൈദ്യുതി തകരാർ മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഇതോടെ ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നത്.
ക്രിസ്തുമസ് തിരക്കുകൾ ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾ മുമ്പേയാണ് ആയിരം വിമാനങ്ങൾ റദ്ദാക്കിയത്. ഞായറാഴ്ച രാത്രി മുതലാണ് വിമാനങ്ങൾ റദ്ദാക്കിയത്.
വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന എല്ലാ ഫ്‌ളൈറ്റുകളും നിർത്തലാക്കി. വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഫ്‌ലൈറ്റുകൾ എത്തിയ പോയിന്റുകളിൽ തന്നെ നിലനിർത്തി. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം കൂടിയാണ് ഇത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here