Advertisement

ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിന്റിംഗ് , വിറ്റുപോയത് 450 കോടി രൂപയ്ക്ക്

March 24, 2021
2 minutes Read

ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിന്റിംഗ് വിറ്റഴിച്ചത് 62 ദശലക്ഷം ഡോളറിന് (450 കോടി രൂപ). 6,300 ലിറ്റർ പെയിന്റ് ഉപയോഗിച്ച് വരച്ച പെയിന്റിംഗ് ദുബായിലാണ് ലേലത്തിൽ പോയത്. ബ്രിട്ടീഷ് ആർട്ടിസ്റ്റ് സച്ച ജാഫ്രിയാണ് ഈ പെയിന്റിംഗിന്റെ സ്രഷ്ടാവ്. ‘ദി ജേർണി ഓഫ് ഹ്യുമാനി’ എന്ന പേരിലാണ് വിസ്മയിപ്പിക്കുന്ന കലാസൃഷ്ടി ഒരുക്കിയത്.

ഏറ്റവും വലിയ ക്യാൻവാസിൽ തീർത്തിരിക്കുന്ന പെയിന്റിംഗ് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരുന്നു. ഇതുവരെ ലേലം ചെയ്ത ഏറ്റവും ചെലവേറിയ കലാസൃഷ്ടികളിൽ ഒനാണിത്. ക്രിപ്റ്റോ കറൻസി ബിസിനസുള്ള ദുബായിൽ താമസിക്കുന്ന ഫ്രഞ്ച് പൗരനായ ആൻഡ്രെ അബ്‌ദോൺ ആണ് റെക്കോർഡ് വിലയിൽ പെയിന്റിംഗ് വാങ്ങിയത്. കൊറോണ പ്രതിസന്ധികൾക്കിടെ ഏഴ് മാസത്തിലേറെ സമയമെടുത്താണ് പെയിന്റിംഗ് തീർത്തത്.

17,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ചിത്രത്തിനു നാല് ചെറിയ ബാസ്കറ്റ് ബോൾ കോർട്ടുകളുടെ വലുപ്പമായിരുന്നു. കൊറോണ മൂലം ജീവിതം വഴിമുട്ടിയ കുട്ടികൾക്കായി പണം സ്വരൂപിക്കുന്നതിനായാണ് സച്ച ജാഫ്രി ഈ പെയിന്റിംഗ് ചെയ്തത്. 70 ഫ്രെയിമുകളിലായി വിഭജിച്ചു, ചിത്രം പ്രത്യേകമായി വിൽക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ജാഫ്രി ഉദ്ദേശിച്ചതിലുമധികം പണം നൽകിയാണ് ആൻഡ്രെ അബ്‌ദോൻ പെയിന്റിംഗ് സ്വന്തമാക്കിയത്.

Story Highlights- World’s largest canvas painting by British artist Sacha Jafri sells for 450 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top