Advertisement

‘പരിസ്ഥിതിക്കായി ഒരുമിക്കാം’; ഖത്തറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി പെയിന്റിങ് മത്സരം സംഘടിപ്പിക്കാൻ മുനിസിപ്പൽ മന്ത്രാലയവും സീഷോറും

April 14, 2025
3 minutes Read

സ്‌കൂൾ വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി സീഷോർ ഗ്രൂപ്പുമായി ചേർന്ന് ‘ഗ്രീൻ സ്ട്രോക്ക്സ്’ പെയിന്റിങ് മത്സരം സംഘടിപ്പിക്കുന്നതായി മുനിസിപ്പൽ മന്ത്രാലയം. “മികച്ചതും വൃത്തിയുള്ളതുമായ ക്ലാസ് മുറിക്കായി ഒരുമിക്കാം” എന്ന ശീർഷകത്തിലാണ് മത്സരം. എല്ലാ തലങ്ങളിലുമുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

പൊതു ശുചിത്വത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതോടൊപ്പം നൂതന കലാസൃഷ്ടികളിലൂടെ സമൂഹത്തിന് ഫലപ്രദമായ അവബോധ സന്ദേശങ്ങൾ എത്തിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കാൻ കൂടി ലക്ഷ്യമാക്കിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

ശുദ്ധവും സുസ്ഥിരവുമായ പാരിസ്ഥിതിക ദൃശ്യങ്ങൾ അല്ലെങ്കിൽ മാലിന്യം വേർതിരിക്കലിന്റെയും പുനരുപയോഗത്തിന്റെയും ഘട്ടങ്ങൾ ചിത്രീകരിക്കുന്ന കലാസൃഷ്ടികളാണ് മത്സരത്തിനായി അയക്കേണ്ടത്. മത്സരം മെയ് വരെ തുടരും. മുനിസിപ്പാലിറ്റി മന്ത്രാലയം, സീഷോർ ഗ്രൂപ്പ്, നിരവധി ആർട്ട് ആൻഡ് ഡിസൈൻ വിദഗ്ധർ എന്നിവരടങ്ങുന്ന ഒരു പ്രത്യേക സമിതിയാണ് എൻട്രികൾ വിലയിരുത്തുക. വിദ്യാർത്ഥികളുടെയും സ്കൂളിന്റെയും വിവരങ്ങൾ, ബന്ധപ്പെടാനുള്ള നമ്പറുകൾ എന്നിവയുൾപ്പെടെ PDF ഫോർമാറ്റിൽ ഓൺലൈനായി ആയി എൻട്രികൾ സ്വീകരിക്കും. ഇമെയിൽ വിലാസം : Seashore@seashorecycling.com

Story Highlights :Ministry of Municipal Affairs and Seashore to organize painting competition for school students in Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top