Advertisement

തലയിലെ മുറിവിന് കാര്യമായ ചികിത്സ നല്‍കിയില്ല; പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ കുടുംബം

April 30, 2025
3 minutes Read
kozhikode rabies death child's family against medical college

മലപ്പുറം പെരുവള്ളൂരില്‍ പേവിഷബാധയേറ്റ് അഞ്ചുവയസുകാരി മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ കുടുംബം. കുട്ടിയുടെ തലയിലെ മുറിവുകള്‍ക്ക് ആദ്യഘട്ടത്തില്‍ കാര്യമായ ചികിത്സ നല്‍കിയില്ലെന്ന് കുട്ടിയുടെ പിതാവ് സല്‍മാന്‍ ഫാരിസ് പറഞ്ഞു. ശാസ്ത്രീയമായ എല്ലാ ചികിത്സയും നല്‍കി എന്നായിരുന്നു മെഡിക്കല്‍ കോളേജിന്റെ വാദം. പ്രതിരോധ വാക്‌സിന്‍ മൂന്ന് ഡോസ് എടുത്തിട്ടും പേവിഷബാധയേറ്റാണ് സിയ കഴിഞ്ഞദിവസം മരിച്ചത്. (kozhikode rabies death child’s family against medical college)

പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടും പേവിഷബാധിച്ച് അഞ്ചര വയസുകാരി സിയാ ഫാരിസ് മരിച്ചതിനുപിന്നാലെയാണ് കുടുംബം ആരോപണവുമായി രംഗത്ത് എത്തിയത്. ആദ്യഘട്ട മുതല്‍ ചികിത്സ നല്‍കിയെന്ന മെഡിക്കല്‍ കോളേജ് ഡോക്ടേഴ്‌സ്‌ന്റെ വാദങ്ങളെ തള്ളുകയാണ് കുട്ടിയുടെ പിതാവ് ഫാരിസ്. കുട്ടിയെ ആദ്യം തിരൂരങ്ങാട്ടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മരുന്നില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു നിര്‍ദ്ദേശം. മെഡിക്കല്‍ കോളേജില്‍ വെച്ച് കുട്ടിയുടെ തലയിലെ മുറിവുകള്‍ക്ക് ആദ്യഘട്ടത്തില്‍ കാര്യമായ ചികിത്സ നല്‍കിയില്ലെന്നും ചെറിയ മുറികള്‍ക്ക് ചുറ്റുമാണ് ഇന്‍ജക്ഷന്‍ നല്‍കിയതെന്നും കുടുംബത്തിന് പരാതിയുണ്ട്.

Read Also: ഇന്ത്യ-പാക് സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ഖത്തര്‍

പിന്നീട് 48 മണിക്കൂറിനു ശേഷം വരാന്‍ പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. കുട്ടിക്ക് കൃത്യമായ ചികിത്സാ നല്‍കിയെന്നും പ്രഥമ ശുശ്രുഷ ഉള്‍പ്പടെ നല്‍ക്കുന്നത് വൈകിയെന്നുമായിരുന്നു മെഡിക്കല്‍ കോളേജ് അധികൃതരുടെ പ്രതികരണം. ആരോഗ്യവകുപ്പിന്റെയും അനാസ്ഥ അന്വേഷിക്കണം എന്നും ചികിത്സാപ്പിഴവില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട പെരുവള്ളൂര്‍ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആരോഗ്യ മന്ത്രിക്ക് കത്തയച്ചു.

Story Highlights : kozhikode rabies death child’s family against medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top