Advertisement

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

4 hours ago
2 minutes Read

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 45 വയസ്സുള്ള വയനാട് സുൽത്താൻബത്തേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് ഏഴു പേരായി.

അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ കോഴിക്കോട് സ്വദേശികളും മൂന്നുപേർ മലപ്പുറം സ്വദേശികളും ഇന്നിപ്പോൾ സ്ഥിരീകരിച്ച ഒരാൾ വയനാട് സ്വദേശിയുമാണ്. ഇതിൽ മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞിനും രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഈ കുഞ്ഞ് വെന്റിലേറ്റ്റിലാണ്. ഈ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ചികിത്സ തേടിയയ ആൾക്കാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വളരെ ഗൗരവത്തിലാണ് ആരോഗ്യവകുപ്പ് ഇക്കാര്യങ്ങളെ കാണുന്നത്.

Story Highlights : One more person confirmed with amoebic encephalitis in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top