സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം ചേലേമ്പ്ര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. 47കാരനാണ് രോഗബാധ. രണ്ടാഴ്ചയില്‍ അധികമായി രോഗി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മറ്റ് നാല് പേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെയാണ് ചികിത്സയില്‍ തുടരുന്നത്. രോഗബാധയെ തുടര്‍ന്ന് മരിച്ച താമരശേരിയിലെ നാലാം ക്ലാസുകാരിയുടെ സഹോദരന്‍, ഓമശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞ്, അന്നശേരി സ്വദേശിയായ 49 കാരന്‍, ചേളാരി സ്വദേശിയായ പതിനൊന്നുകാരി എന്നിവരാണ് ചികിത്സയിലുള്ളത്. രോഗം മൂലം മരിച്ച താമരശേരിയിലെ നാലാം ക്ലാസുകാരിയുടെ മറ്റൊരു സഹോദരന്‍ രോഗലക്ഷണങ്ങളുമായും ചികിത്സയിലുണ്ട്. ഇതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.
ഇന്നലെയാണ് താമരശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരന് രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വര രോഗലക്ഷണങ്ങളുടെ രണ്ടുദിവസമായി ഏഴു വയസുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട് .ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു.എന്നാല്‍ രോഗലക്ഷണങ്ങള്‍ തുടര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടത്തിയത്. ഇന്നലെ രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. അമയ കുളിച്ച അതേ കുളത്തില്‍ ഈ കുട്ടിയും കുളിച്ചിട്ടുണ്ടായിരുന്നു. കുട്ടിയുടെ ആരോഗ്യ നിലതൃപ്തികരമാണ്.
Story Highlights : One more person in the state tests positive for amoebic encephalitis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here