Advertisement

‘സത്യം തെളിയട്ടെ, അതുവരെ രാഹുലിൽ മാങ്കൂട്ടത്തെ തള്ളില്ല’; ട്രാൻസ്ജെൻഡർ കോൺഗ്രസ്

3 hours ago
1 minute Read
congress

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ട്രാൻസ്ജെൻഡർ അവന്തിക ഉന്നയിച്ച പരാതിയിൽ സത്യം പുറത്ത് വരാതെ രാഹുലിനെ തള്ളാനില്ലെന്ന് ട്രാൻസ്ജെൻഡർ കോൺഗ്രസ്. ആരുടെ ഭാഗത്താണ് സത്യമെന്ന് അന്വേഷണത്തിലൂടെ തെളിയണം. സത്യം അറിയാതെ അതിനെ പിന്തുണയ്ക്കുന്നതിൽ കാര്യമില്ല. ട്രാൻസ്ജെൻഡർ കോൺഗ്രസിലെ ആരും രാഹുലിനെതിരെ ഒരു പരാതിയും പറഞ്ഞിട്ടില്ലെന്ന് ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അമേയ പ്രസാദ് ട്വന്റിഫോറിനോട് പറഞ്ഞു.

സത്യം പരാതിക്കാരിയായ അവന്തികക്കൊപ്പമെങ്കിൽ പൂർണ്ണമായി അവർക്കൊപ്പം നിൽക്കും. സഹപ്രവർത്തകരോട് രാഹുൽ മാങ്കൂട്ടം മോശമായി പെരുമാറിയിട്ടില്ല. രാഹുൽ തങ്ങളോട് നല്ല രീതിയിൽ പെരുമാറുന്നയാൾ ആണെന്നും പാർട്ടി പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കിവരുന്നുണ്ടെന്നും പരാതിക്കാരിയുടെ രാഷ്ട്രീയവും പരിശോധിക്കണമെന്നും അമേയ പ്രസാദ് ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം, യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി സ്വയം ഒഴിഞ്ഞതാണെന്ന രാഹുൽമാങ്കൂട്ടത്തിലിന്റെ വാദം തള്ളി കോൺഗ്രസ് ഹൈക്കമാൻഡ്. രാഹുലിനെതിരെ പാർട്ടി നടപടിയെടുത്തതാണെന്ന് AICC ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ട്വന്റിഫോറിനോട് പ്രതികരിച്ചു. എന്നാൽ എംഎൽഎ സ്ഥാനം രാജി വെക്കേണ്ടതില്ല എന്നാണ് ഹൈക്കമാൻഡ് നിലപാട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികളിൽ ആഭ്യന്തര അന്വേഷണത്തിനായി സമിതിയെ നിയോഗിക്കാനും തീരുമാനമായി.

ഇന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി . പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ബാരിക്കേഡ് മറികടന്ന് എസ്എഫ്ഐ പ്രവർത്തകർ എംഎൽഎ ഓഫീസിന് അടുത്തെത്തി.

Story Highlights : Transgender Congress does not reject Rahul Mamkootathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top