ഇന്ത്യ-പാക് സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ഖത്തര്‍

പെഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ഇന്ത്യ-പാകിസ്താന്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ഖത്തര്‍. സമാധാന ശ്രമങ്ങള്‍ക്ക് ഖത്തര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്‌മാന്‍ ആല്‍ ഥാനി വ്യക്തമാക്കി. (Qatar calls for resolution of India-Pakistan conflict)
കഴിഞ്ഞ ദിവസം പാകിസ്താന്‍ ഉപപ്രധാനമന്ത്രി മുഹമ്മദ് ഇസ്ഹാഖ് ദാറുമായി ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇരുരാജ്യങ്ങളും തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. മേഖലയിലെ സുസ്ഥിരതക്ക് ചര്‍ച്ചകളും നയതന്ത്രവും അനിവാര്യമാണെന്നും, സമാധാന ശ്രമങ്ങള്‍ക്ക് ഖത്തറിന്റെ എല്ലാ പിന്തുണയുണ്ടാവുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Story Highlights : Qatar calls for resolution of India-Pakistan conflict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here