Advertisement

അൽ ഷമാൽ മുനിസിപ്പാലിറ്റിയിൽ ‘ചിൽഡ്രൻസ് സ്ട്രീറ്റ്’; ലക്ഷ്യം ഗതാഗത സംസ്കാരം കുട്ടികളിൽ വളർത്തൽ

April 19, 2025
2 minutes Read

മുനിസിപ്പാലിറ്റി മന്ത്രാലയം (MoM), റാസ് ലഫാൻ കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമുമായി സഹകരിച്ച് രാജ്യത്തിന്റെ വടക്ക് ഭാഗത്ത് അബു അൽ ധലൂഫ് പാർക്കിന് സമീപം മുനിസിപ്പാലിറ്റി മന്ത്രാലയം (MoM), ‘ചിൽഡ്രൻസ് സ്ട്രീറ്റ്’ തുറന്നു. യഥാർത്ഥമെന്ന് തോന്നുന്ന തരത്തിൽ കുട്ടികളുടെ മനസ്സിൽ ഗതാഗത സുരക്ഷാ ആശയങ്ങളും ഉത്തരവാദിത്തവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസപരവും വിനോദപരവുമായ ഇടങ്ങൾ ‘ചിൽഡ്രൻസ് സ്ട്രീറ്റി’ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അൽ ഷമാൽ മുനിസിപ്പാലിറ്റി ഡയറക്ടർ ഹമദ് ജുമാ അൽ മന്നായി, റാസ് ലഫാൻ കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമിലെ നിരവധി ഉദ്യോഗസ്ഥർ, മുനിസിപ്പൽ ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ ഉൽഘാടന ചടങ്ങിൽ സംബന്ധിച്ചു.

സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം വികസിപ്പിക്കുന്നതോടൊപ്പം കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുകയും ആശയങ്ങൾ, നൈപുണ്യ വികസനം, ഉത്തരവാദിത്തം എന്നിവ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമാക്കിയാണ് ഇത്തരമൊരു പദ്ധതി. 7,243 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ചിൽഡ്രൻസ് സ്ട്രീറ്റ് വിദ്യാഭ്യാസവും വിനോദവും സംവേദനാത്മകമായി സംയോജിപ്പിച്ച് കുട്ടികൾക്ക് അനുയോജ്യമായ വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Story Highlights : Children’s Street’ in Al Shamal Municipality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top