Advertisement

ധര്‍മ്മജന്‍ ബോള്‍ഗാട്ടി തമിഴിലേക്ക്

December 18, 2017
1 minute Read

മലയാളത്തിന്റെ ഹാസ്യതാരം ധര്‍മജന്‍ ബോള്‍ഗാട്ടി തമിഴിലേക്ക്. ധര്‍മ്മജന്റെ ഹിറ്റ് ചിത്രം കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ് ധര്‍മ്മജന്‍ അഭിനയിക്കുന്നത്.   ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’ എന്നാണ് ചിത്രത്തിന്റെ പേര്. നാദിര്‍ഷ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ അവതരിപ്പിച്ച അതേ കഥാപാത്രം തന്നെയാണ് ധര്‍മജന്‍ തമിഴിലും അവതരിപ്പിക്കുന്നത്.
സിദ്ദിഖിന്റെ വേഷം തമിഴ് ഹാസ്യതാരം വിവേകാണ് കൈകാര്യം ചെയ്യുക. എന്നാല്‍ വിഷ്ണു ചെയ്ത റോള്‍ ആരാണെന്ന കാര്യം പുറത്ത് വിട്ടിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top