തൃപ്പൂണിത്തുറ കവർച്ച; പിന്നിൽ കുപ്രസിദ്ധ ചൗഹാൻ ഗ്യാങ്ങെന്ന് നിഗമനം

എറണാകുളത്തെ കവർച്ചക്ക് പിന്നിൽ പൂനെയിലെ മോഷണ സംഘമായി ചൗഹാൻ ഗ്യാങ്ങാണെന്ന് പോലീസ്. സംഘത്തെ തേടി കേരള പോലീസ് പൂനെയിലെത്തിയിരുന്നു. അഞ്ച് എസ് ഐ മാരടങ്ങുന്ന സംഘമാണ് മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ പൂനെയിൽ അന്വേഷണം നടത്തുന്നത് .
പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന കുപ്രസിദ്ധമായ ചൗഹാൻ ഗ്യാങ്ങാണ് കവർച്ചക്ക് പിന്നിൽ എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2009 ൽ ഇതേ സംഘം തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിൽ സമാന രീതിയിൽ കവർച്ച നടത്തിയിരുന്നു .
എറണാകുളം തൃപ്പൂണിത്തുറയിലെ ആനന്ദ് കുമാറിൻറെ വീട്ടിലും പുല്ലേപ്പടിലെ വീട്ടിലും കവർച്ച നടത്തിയത് ഒരേ സംഘമാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കവർച്ച നടന്ന സ്ഥലങ്ങൾ, മോഷണ രീതി എന്നിവ പരിശോധിച്ചാണ് ഇത് പൂനെയിൽ നിന്നുള്ള സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here