ആ കസ്റ്റം മെയ്ഡ് ഡിസൈന്‍ ഈ ഫെമിനിച്ചി പാത്തുവിന്റേതാണ്

OMKV ഇനി ഇതിന്റെ അര്‍ത്ഥം അറിയാത്തവരായി ഇനി ആരെങ്കിലും ഉണ്ടോ? കഴിഞ്ഞ ദിവസം പാര്‍വതി ‘ഔദ്യോഗികമായി’ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോട് കൂടി സോഷ്യല്‍ മീഡിയാ ഡിക്ഷണറിയിലേക്ക് എന്നന്നേക്കുമായി കയറിപ്പറ്റിയിരിക്കുകയാണ് ഈ ശൈലി. ഇത് പാര്‍വതിയുടെ വാളില്‍ കണ്ട നാള്‍ മുതല്‍ സോഷ്യല്‍മീഡിയ ഒളിഞ്ഞും തെളിഞ്ഞും അന്വേഷിക്കുകയാണ് ഈ കൃത്യസമയത്ത് ഈ ഒരു ഡിസൈനുമായി എത്തിയ കലാകാരിയെ.
എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ആയിഷാ മെഹമ്മൂദാണ് ഈ ഡിസൈന് പിന്നില്‍. ഫെമിനിച്ചി പാത്തു എന്നാണ് ഫെയ്സ്ബുക്കില്‍ ആയിഷയുടെ പേര്. ഫെമിനിച്ചി സ്പീക്കിംഗ് എന്ന ടാഗിലാണ് പാര്‍വതി ഈ ചിത്രം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.
To all the circus muthalimaar!!! #feminichispeaking pic.twitter.com/sTVtz6rldE
— Parvathy T K (@parvatweets) December 18, 2017
കുറച്ച് നാള്‍ മുമ്പ് ഫെമിനിസ്റ്റ് വിരുദ്ധത, ബോഡി ഷെയിമിംഗ് എന്നിവയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഒരു ക്യാംപെയ്ന്‍ ചെയ്യുന്നതിന്റെ ഭാഗമായി ആയിഷ തന്ന ഡിസൈന്‍ ചെയ്തതാണിത്. 100ഡേയ്സ് ഓഫ് ക്രിയേറ്റിവിറ്റി എന്ന രീതിയില്‍ വ്യത്യസ്ത ഹാന്‍ഡ് എംബ്രോയിഡറി അവതരിപ്പിക്കുകയായിരുന്നു ക്യാപെയിനിന്റെ ലക്ഷ്യം. പാര്‍വതി ഫോണില്‍ ബന്ധപ്പെട്ട് ആയിഷയോട് ഇത് താന്‍ ഉപയോഗിച്ചോട്ടെ എന്ന് ചോദിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here