വേണ്ടത് ആശയപരമായ സംവാദമെന്ന് ആരാധകരോട് മമ്മൂട്ടി ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍

കസബ വിഷയത്തില്‍ കൃത്യമായ നിലപാടുമായി മമ്മൂട്ടി ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കേരള ഘടകം. ഫെയ്സ് ബുക്കിലൂടെയാണ് വിവാദമുണ്ടാക്കുന്നവര്‍ക്കെതിരെ സംഘടന രംഗത്ത് വന്നത്. മമ്മൂക്കയുടെ സിനിമയെയും കഥാപാത്രത്തെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ആസ്വാദകര്‍ക്കുമുണ്ട്. വിമര്‍ശനങ്ങളോടും വിയോജിപ്പുകളോടും ആശയപരമായ സംവാദമാണ് വേണ്ടത് അസഹിഷ്ണുതയല്ല എന്നാണ് ഫെയ്സ് ബുക്ക് പോസ്റ്റിലുള്ളത്. മമ്മൂട്ടിയുടെ പേരോ ചിത്രമോ ഉപയോഗിച്ചും, മമ്മൂട്ടിയുടെ ആരാധകരെന്ന അവകാശവാദമുന്നയിച്ചും ആര്‍ക്കെതിരെയും അധിക്ഷേപം നടത്തുന്നതും, സൈബര്‍ ആക്രമണവും മമ്മൂട്ടിയോ, അദ്ദേഹത്തോടുള്ള സ്‌നേഹത്താല്‍ രൂപമെടുത്ത സംഘടനയോ ഒരു തരത്തിലും അംഗീകരിക്കുന്നില്ല.
അങ്ങനെയുള്ളവരുടെ പ്രവര്‍ത്തികള്‍ക്ക് സംഘടന ഉത്തരവാദികളുമല്ലെന്നും ഫെയ്സ് ബുക്കി പോസ്റ്റിലുണ്ട്.
mammootty fans association
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here