ഒരിക്കല്‍ ദിലീപേട്ടന്റേയും കാവ്യയുടേയും മെസേജുകള്‍ നേരിട്ട് കണ്ടു

ദിലീപേട്ടനും കാവ്യയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നതായി തനിക്ക് മനസിലായെന്ന് മഞ്ജുവാര്യര്‍. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് നല്കിയ മൊഴിയിലാണ് മഞ്ജുവാര്യര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ദിവസം കാവ്യും ദിലീപും തമ്മിലുള്ള മെസേജ് താന്‍ കണ്ടു. ഇക്കാര്യം സിനിമാ മേഖലയില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കളായ സംയുക്താ വര്‍മ്മാ ഗീതു മോഹന്‍ദാസ് എന്നിവരുമായി ഡിസ്കസ് ചെയ്തു. അവര്‍ അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ തന്നോട് പറഞ്ഞു. കാവ്യയേയും ദിലീപേട്ടനേയും കുറിച്ച് കേട്ട കാര്യങ്ങള്‍ ശക്തിപ്പെടുത്തുന്ന കാര്യങ്ങളാണ് ആക്രമിക്കപ്പെട്ട നടി പറഞ്ഞത്. ഇക്കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചതിന് ശേഷം വീട്ടില്‍ വഴക്കുണ്ടായി. അതിന്റെ പേരിലാണ് നടിയോട് ദിലീപേട്ടന് ദേഷ്യമുണ്ടായത്.
ഇതിന് ശേഷം താനും സംയുക്തയും ഗീതു മോഹന്‍ദാസും കൂടി നടിയുടെ വീട്ടില്‍ പോയി. അവിടെ വച്ച് അവളുടെ അച്ഛന് നിനക്ക് വല്ലതും അറിയാമെങ്കില്‍ പറഞ്ഞ് കൊടുക്കൂ എന്ന് പറഞ്ഞ് വഴക്ക് പറഞ്ഞു. റിമിടോമിയ്ക്കും ദിലീപിന്റേയും കാവ്യയുടെയും ബന്ധം അറിയാമെന്നാണ് നടി പറഞ്ഞത്. റിമിയെ വിളിച്ചപ്പോള്‍ റിമിയും ഇക്കാര്യം ശരിവച്ചു. കാവ്യയുടെ പേരില്‍ വഴക്കുണ്ടായതിന് ശേഷം ഗീതു മോഹന്‍ദാസുമായും സംയുക്തയുമായും ഉള്ള ബന്ധത്തെ ദിലീപും സഹോദരിയും എതിര്‍ത്തിരുന്നു.
manju warrier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here