Advertisement

തരംഗമാകാന്‍ മാസ്റ്റര്‍പീസ്; നാളെ മമ്മൂട്ടി ആരാധകര്‍ക്ക് ‘മാസ് ഡേ’

December 20, 2017
Google News 0 minutes Read

വന്‍ പ്രതീക്ഷകളുടെ ചിറകിലേറി മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് നാളെ തിയ്യേറ്ററുകളിലെത്തും. മുന്നോറോളം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തെ നിരവധി ഫാന്‍സ് ഷോകളുമായാണ് ആരാധകര്‍ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. രാവിലെ 8 മുതല്‍ ഫാന്‍സ് ഷോകള്‍ ആരംഭിക്കും. ചെങ്ങന്നൂര്‍ സീ സിനിമാസില്‍ സ്ത്രീകള്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ ഫാന്‍സ് ഷോ ഒരുക്കിയിരിക്കുന്നു. മഴയത്തും മുന്‍പേ എന്ന സിനിമക്ക് ശേഷം ഏറെ വര്‍ഷം കഴിഞ്ഞാണ് മമ്മൂട്ടി കോളേജ് അധ്യാപകനായി എത്തുന്നത്. അജയ് വാസുദേവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ട്രാവന്‍‌കൂര്‍ മഹാരാജാസ് കോളജിലെ വില്ലന്‍‌മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രം. ‘പുലിമുരുകൻ’ എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്‌ണ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. മുകേഷ്, സന്തോഷ് പണ്ഡിറ്റ്, ഗോകുൽ സുരേഷ്, ഉണ്ണി മുകുന്ദൻ, കൈലാഷ്, മക്ബൂൽ, വരലക്ഷ്‌മി ശരത്കുമാർ, പൂനം ബജ്‌വ എന്നിവരോടൊപ്പം ആയിരത്തിലേറെ കോളേജ് വിദ്യാർത്ഥികളും ‘മാസ്റ്റർ പീസിന്റെ ഭാഗമായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here