Advertisement

ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി വിധിയ്‌ക്കെതിരെ വിഎം സുധീരന്‍ സുപ്രീം കോടതിയിലേക്ക്

December 20, 2017
0 minutes Read
ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി വിധിയ്‌ക്കെതിരെ വിഎം സുധീരന്‍ സുപ്രീം കോടതിയിലേക്ക്. വിചാരണ ഇല്ലാതെ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി തെറ്റാണെന്നും അഴിമതി കേസില്‍ പിണറായി വിജയനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും സുധീരന്‍ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സുധീരന്‍ തീരുമാനിച്ചിരിക്കുന്നത്‌.
കക്ഷി ചേരാതെ പ്രത്യേക അനുമതി ഫയല്‍ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുധീരന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. നേരത്തെ കേസിലെ രണ്ടാംപ്രതിയും കെഎസ്ഇബി ഉദ്യോഗസ്ഥനുമായിരുന്ന കെജി രാജശേഖരനും കോടതിയെ സമീപിച്ചിട്ടുണ്ട് . ഒരേ
തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിക്കാനാകില്ലെന്ന് കാണിച്ചാണ്‌ രാജശേഖരന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മന്ത്രിയുടെ നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും രാജശേഖരന്‍ പറഞ്ഞു. ജനുവരി 12ന് കോടതി കേസ്‌ പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top