Advertisement

ടുജി സ്പെക്ട്രം; പ്രതികളെ വെറുതെ വിട്ടു

December 21, 2017
Google News 0 minutes Read

ടുജി സ്പെക്ട്രം കേസിലെ എല്ലാ പ്രതികളെയും  വെറുതെ വിട്ടു. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. രാജയും കനിമൊഴിയും അടക്കം 14പേരാണ് കേസിലെ പ്രതികള്‍. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
നേരത്തെ വിധിപ്രസ്താവനയുടെ തീയതി അറിയിക്കുന്നത് ഒരു തവണ കോടതി നീട്ടിവച്ചിരുന്നു. സിബിഐ അന്വേഷിച്ച രണ്ടും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിച്ച ഒരു കേസിലുമാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ഒപി  സെയ്‌നി വിധി പ്രസ്താവിച്ചത്. മൊബൈല്‍ കമ്പനികള്‍ക്ക് ടു ജി സ്‌പെക്ട്രം അനുവദിച്ചതില്‍ ഒരു ലക്ഷം കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. സിഎജിയായിരുന്ന വിനോദ് റോയിയുടെ കണ്ടെത്തലാണ് യുപിഎ സര്‍ക്കാരിനെ ആകെ പിടിച്ചുലച്ച കേസിന് അടിസ്ഥാനമായത്.

176379 കോടി രൂപയുടെ നഷ്ടം സ്പെക്ട്രം വീതം വെച്ചതിലൂടെ ഉണ്ടായി എന്നാണ്  സിഐജി റിപ്പോര്‍ട്ട്. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് ആറര വര്‍ഷം പിന്നിട്ടശേഷമാണ് കേസിലെ വിധി വരുന്നത്. ടെലികോം മന്ത്രിയായിരുന്ന എ രാജ പ്രധാനമന്ത്രിയെ അടക്കം തെറ്റിദ്ധരിപ്പിച്ച് ഇഷ്ടക്കാര്‍ക്ക് സ്‌പെക്ട്രം വഴിവിട്ട് അനുവദിച്ചുവെന്ന് സിബിഐ കണ്ടെത്തി. രാജയെ മന്ത്രിയാക്കാനായി കനിമൊഴി ഇടപെടല്‍ നടത്തിയെന്നും ഇതിലൂടെ കലൈഞ്ജര്‍ ടിവിക്ക് വേണ്ടി 200 കോടി രൂപ നേടിയെടുത്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.കേസില്‍ എ രാജ ഒരുവര്‍ഷത്തിലേറെയും കനിമൊഴി ആറ് മാസവും നേരത്തെ ജയിലില്‍ കിടന്നിരുന്നു.2011ഏപ്രില്‍ മാസത്തിലാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here