ആധാർ എടുക്കാം പോസ്റ്റ് ഓഫീസിൽ നിന്ന്

ആധാർ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കി സംസ്ഥാനത്തെ പത്ത് പോസ്റ്റ് ഓഫീസുകൾ. പ്രധാന നഗരങ്ങളിലെ പോസ്റ്റ് ഓഫീസുകളിലാണ് ആധാർ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആധാറിലെ വിവരങ്ങൾ തിരുത്താനുള്ള സംവിധാനം 109 പോസ്റ്റോഫീസുകൾ സജ്ജമാക്കിയിട്ടുണ്ട്.
ആധാർ എടുക്കാത്തവരുണ്ടെങ്കിൽ പോസ്റ്റ് ഓഫീസിൽ വിവരങ്ങൾ നൽകി പണമടച്ചാൽ കയ്യോടെ ആധാർ കാർഡുമായി മടങ്ങാം.
പുതുതായി ആധാർ എടുക്കുന്നതിന് 50 രൂപ ഫീസടച്ച് ഫോം പൂരിപ്പിച്ച് നൽകണം. ആധാറിലെ വിവരങ്ങൾ തിരുത്തുന്നതിന് 25 രൂപയാണ് സർവീസ് ചാർജ്. യുണീക്ക് ഐഡൻഡിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് തപാൽ വകുപ്പ് ആധാർ സേവനങ്ങൾ നൽകുന്നത്.
aadhar from post office
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here