ഇന്ത്യൻ സയൻസ് കോൺഗ്രസ് മാറ്റിവെച്ചു

നൂറ് വർഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യൻ സയൻസ് കോൺഗ്രസ് മാറ്റിവെച്ചു. ഒസ്മാനിയ സർവകലാശാലയിലായിരുന്നു ഇത്തവണത്തെ സയൻസ് കോൺഗ്രസ് നടത്താൻ തീരുമാനിച്ചിരുന്നത്. ഇവിടെ വിദ്യാർത്ഥികളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് കരുതിയാണ് കോൺഗ്രസ് മാറ്റിവെച്ചത്.
ജനവരി മൂന്ന് മൂതൽ ഏഴ് വരെയുള്ള ദിവസങ്ങളിലേക്കാണ് സയൻസ് കോൺഗ്രസ് നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രി പങ്കെടുക്കേണ്ട സുപ്രധാനമായ പരിപാടി കൂടിയായിരുന്നു ഇന്ത്യൻ സയൻസ് കോൺഗ്രസ്.
ദളിത്, പിന്നാക്ക വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരേയും സർക്കാർ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ
റാവുവിനെതിരേയും വിദ്യാർഥികളിൽ നിന്ന് പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുള്ളതായി സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു.
indian science congress postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here