പാസഞ്ചര്‍ റദ്ദാക്കിയ നടപടി പിന്‍വലിച്ചു

തിരുവനന്തപുരം – എറണാകുളം സെക്ടറില്‍ എട്ടു പാസഞ്ചര്‍, മെമു ട്രെയിനുകള്‍ രണ്ട് മാസത്തേക്ക് റദ്ദാക്കിയ ദക്ഷിണ റെയില്‍വേയുടെ തീരുമാനം പിന്‍വലിച്ചു. ഇന്ന് മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
ട്രെയിന്‍ നമ്പര്‍ 63300 കൊല്ലം- എറണാകുളം മെമു, 66301 എറണാകുളം- കൊല്ലം മെമു, ട്രെയിന്‍ നമ്പര്‍ 56387 എറണാകുളം- കായംകുളം പാസഞ്ചര്‍, 56388 കായംകുളം – എറണാകുളം പാസഞ്ചര്‍, 66307 എറണാകുളം – കൊല്ലം മെമു, 66308 കൊല്ലം – എറണാകുളം മെമു, 56381 എറണാകുളം- ആലപ്പുഴ വഴി കായംകുളം പാസഞ്ചര്‍, 56382 കായംകുളം- അലപ്പുഴ വഴി എറണാകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ പുനരാരംഭിക്കാന്‍ ഗോയല്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here