മത്സത്തൊഴിലാളികളുടെ കണ്ണീരിൽ കുതിർന്ന ക്രിസ്തുമസ്

ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച തീരദേശത്തെ മൽസ്യത്തൊഴിലാളികൾക്ക് ഇത്തവണ കണ്ണീരിൽ കുതിർന്ന ക്രിസ്തുമസ്. ദുരിതബാധിതരുടെ ദുഖത്തിൽ പങ്കുേചർന്ന് ആഘോഷപരിപാടികളൊന്നുമില്ലാതെയാണ് തീരപ്രദശത്തെ മറ്റ് മൽസ്യത്തൊഴിലാളി കുടുംബങ്ങളും ക്രിസ്തുമസ്സിനെ വരവേൽക്കുന്നത്.
മേജർ ആർച്ച് ബിഷപ്പ് സൂസാപാക്യത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ലത്തീൻ കത്തോലിക്കാ സഭയുടെ ദേവാലയങ്ങളിലും ക്രിസ്തുമസ്സ് ആഘോഷങ്ങൾ ഒഴിവാക്കി. ക്രിസ്തുമസ്സ് രാത്രിയിലെ കുറുബാന മാത്രമാണ് പള്ളികളിൽ ഉണ്ടായിരുന്നത്. പല പള്ളികളിലും ദുരിതബാധിതർക്കായി പ്രത്യേക പ്രാർത്ഥനയും നടന്നു.
ഓഖി ചുഴലിക്കാറ്റിന് മുൻപ് ആഴക്കടലിൽ മത്സ്യബന്ധനത്തിനുപോയ 208 പേർ ഇനിയും തിരിച്ചെത്താൻ ബാക്കിയുണ്ടെന്ന് സംസ്ഥാന സർക്കാർ തന്നെ ഔദ്യോഗികമായി സമ്മതിക്കുമ്പോൾ 317 പേർ തിരിച്ചെത്താനുള്ള കണക്കാണ് കത്തോലിക്കാസഭ നിരത്തുന്നത്. കന്യാകുമാരിയിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ 217 പേർ തിരിച്ചെത്തിയിട്ടില്ലെന്ന് അവിടെ നിന്നുള്ള റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.
christmas, okhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here