Advertisement

നെല്‍വയല്‍ തണ്ണീര്‍തട നിയമഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

December 26, 2017
0 minutes Read

നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കുന്ന ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഭേദഗതിപ്രകാരം തരിശ് നിലം ഏറ്റെടുക്കാന്‍ ഉടമയുടെ സമ്മതം വേണ്ട. പൊതു ആവശ്യങ്ങള്‍ക്ക് നിലം നികത്തുന്നതിനുള്ളഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. പൊതു ആവശ്യങ്ങള്‍ക്ക് വയല്‍ നികത്താന്‍ പ്രാദേശികതല നിരീക്ഷണ സമിതികളുടെ അനുമതി വേണ്ടെന്നും ഇക്കാര്യത്തില്‍ മന്ത്രിസഭക്ക് തീരുമാനമെടുക്കാമെന്ന വ്യവസ്ഥ കൊണ്ട് വരാനായിരുന്നു സര്‍ക്കാര്‍ നീക്കം. വന്‍കിട പദ്ധതികള്‍ക്ക് നിലം നികത്തുന്ന കാര്യത്തില്‍ ഇളവ് നല്‍കണമെന്ന ആവശ്യം വ്യവസായ വകുപ്പും മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഭേദഗതി കൊണ്ട് വന്നാല്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും അത് കൊണ്ട് ഭേദഗതി കൊണ്ട് വരുന്നതിന് മുന്‍പ് രാഷ്ട്രീയ തീരുമാനം വേണമെന്നും കൃഷി മന്ത്രി നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് ഭേദഗതി സംബന്ധിച്ച് സിപിഎം സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ ധാരണയുണ്ടായിരിക്കുന്നത്. പൊതു ആവശ്യങ്ങള്‍ക്ക് നിലം നികത്തുന്നതിന് ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് ധാരണ. സര്‍ക്കാരിന് നേരിട്ട് പങ്കാളിത്തമുള്ള പദ്ധതികള്‍ക്കും ഇളവ് നല്‍കണമെന്ന വ്യവസ്ഥയും നെല്‍വയല്‍ തണ്ണീര്‍തട നിയമത്തിലെ പത്താം വകുപ്പില്‍ കൊണ്ട് വരും. എന്നാല്‍ പ്രദേശിക സമിതികളുടെ റിപ്പോര്‍ട്ട് വേണ്ടെന്ന വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ ധാരണയായിട്ടുണ്ട്. ഗെയില്‍ പദ്ധതി നടപ്പാക്കുന്ന 24 ഓളം സ്ഥലങ്ങളില്‍ പ്രദേശികസമിതികളുടെ അനുമതിയില്ലാത്തത് കൊണ്ട് നിര്‍മ്മാണപ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് പ്രദേശിക സമിതികളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top