കരുണാകരനും ചാരക്കേസും;കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ അവസാനിക്കുമോ?മുരളീധരനും രംഗത്ത്

കരുണാകരനും ചാരക്കേസുമായി ബന്ധപ്പെട്ട് എം.എം ഹസ്സന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയാകുമ്പോള്‍ തന്റെ നിലപാട് പരസ്യപ്പെടുത്തി കരുണാകരന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ മുരളീധരനും രംഗത്ത്. ഈ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസിനെ ബാധിക്കും. കൂടെ നടന്നവര്‍ തന്നെയാണ് അച്ഛനെതിരെ നീക്കങ്ങള്‍ നടത്തിയത്. ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടത്താന്‍ താല്‍പര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിനുള്ളില്‍ തമ്മില്‍ തമ്മിലല്ല പടയൊരുക്കം നടത്തേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ ദിനങ്ങളില്‍ ഈ വിഷയത്തെ കുറിച്ച് അഭിപ്രായം പറയാതിരുന്ന മുരളീധരന്റെ ഇന്നത്തെ അഭിപ്രായ പ്രകടനം കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ക്ക് വിരാമമാകാനും സാധ്യതകളുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here