കുഴൽക്കിണറിൽ വീണ മൂന്നു വയസ്സുകാരിയെ രക്ഷിച്ചു

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആ മൂന്നു വയസ്സുകാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. ഫയർഫോഴ്‌സ് സംഘത്തിന്റെ കഠിനപരിശ്രമമാണ് കുഴൽക്കിണറിനുള്ളിൽ ശ്വാസം മുട്ടി തീർന്നു പോകുമായിരുന്ന ആ കുഞ്ഞു ജീവന് തുണയായത്.
ഒഡീഷയിൽ അങ്കുൾ ജില്ലയിലെ ഗുലാസർ ഗ്രാമത്തിലാണ് സംഭവം. രാധാ സാഹു എന്ന പെൺകുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. രാവിലെ ഒമ്പതുമണിക്കാണ് കളിക്കിടെ രാധാ സാഹു കുഴൽകിണറിനുള്ളിൽ വീണത്.
തുടർന്ന് വിവരമറിയിച്ചതിനെ തുടർന്നെത്തിയ ഫയർഫോഴ്‌സ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ വൈകിട്ട് 4.45 ന് രക്ഷപ്പെടുത്തി. കുട്ടിയെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
15 അടിയോളം താഴ്ചയുള്ളതാണ് കുഴൽ കിണർ. ഇതിന്റെ ആറടിയോളം താഴെയാണ് കുട്ടി കുടുങ്ങി കിടന്നത്. തുടർന്ന് കുഴൽ കിണറിന് സമാന്തരമായി മറ്റൊരു കുഴി ഉണ്ടാക്കിയാണ് കുട്ടിയെ രക്ഷിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here