ഈ ഫോണുകളാണോ കയ്യിൽ ? എങ്കിൽ അടുത്ത വർഷം മുതൽ വാട്‌സാപ്പ് ഉപയോഗിക്കാൻ പറ്റില്ല !

അടുത്ത വർഷം മുതൽ ചില ഫോണുകളിൽ വാട്‌സാപ്പ് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് റിപ്പോർട്ട്. ഫോണുകൾ എതൊക്കെയെന്ന കാര്യവും പുറത്തുവന്നിട്ടുണ്ട്. ബ്ലാക്ക് ബെറി ഒ എസ്, ബ്ലാക്ക് ബെറി 10, വിൻഡോസ് 8.0 എന്നീ ഫോണുകളിലും മറ്റ് ചില പ്ലാറ്റ്‌ഫോമുകളിലുമാണ് വാട്‌സ് ആപ്പിന് പൂട്ടുവീഴുക.
ഭാവിയിൽ അവതരിപ്പിക്കാനിരിക്കുന്ന ഫീച്ചറുകൾ ഉൾക്കൊള്ളാൻ കഴിയാത്ത ഫോണുകളെ ഒഴിവാക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
നോക്കിയ എസ്40 ഒ എസിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ 2018 ഡിസംബറിന് ശേഷം വാട്ട്‌സ് ആപ്പ് പ്രവർത്തിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി 1 ന്‌ശേഷം ആൻഡ്രോയിഡ് 2.3.7 നും അതിൽ താഴെയുമുളള ഫോണുകളിലും വാട്ട്‌സ് ആപ്പ് ഉപയോഗിക്കാനാകില്ല.
whatsapp will stop working on these phones
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here