Advertisement

ചപ്പല്‍ചോര്‍ പാക്കിസ്ഥാന്‍; പാക്കിസ്ഥാനെ ചെരിപ്പു കള്ളന്മാരാക്കി സോഷ്യല്‍ മീഡിയ

December 27, 2017
15 minutes Read
chappalchorpakistan

കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ ഭാര്യയുടെ ചെരുപ്പ് ഊരി വാങ്ങിയ ശേഷം തിരിച്ച് കൊടുക്കാത്ത പാക്കിസ്ഥാന്‍ അധികൃതരെ ചെരിപ്പ് മോഷ്ടാക്കളാക്കി സോഷ്യല്‍ മീഡിയ. ചപ്പല്‍ചോര്‍ പാക്കിസ്ഥാന്‍ എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധ ക്യാമ്പെയിന്‍ ചൂടുപിടിക്കുന്നത്. കുല്‍ഭൂഷണെ കാണാനെത്തിയ ഭാര്യയുടെ പൊട്ടുവരെ പാക് അധികൃതര്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ച കഴിഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാക് അധികൃതര്‍ ചെരിപ്പ് തിരികെ നല്‍കിയില്ല. ചെരുപ്പില്‍ സംശയകരമായ എന്തോ ഉണ്ടെന്നും ഇക്കാരണത്താലാണ് ചെരുപ്പ് തിരിച്ച് നല്‍കാത്തത് എന്നാണ് പാക്ക് അധികൃതരുടെ വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top