അന്തര്‍സംസ്ഥാന ചന്ദനമര മോഷ്ടാക്കള്‍ പിടിയില്‍

കിളിമാനൂർ: അന്തര്‍സംസ്ഥാന ചന്ദനമര മോഷ്ടാക്കളടങ്ങുന്ന അഞ്ചംഗസംഘത്തെ കിളിമാനൂര്‍ പോലീസും ,തിരുവനന്തപുരം റൂറല്‍ ഷാഡോ ടിം അംഗങ്ങളും ചേര്‍ന്ന് അതിവിഗദ്ധമായി പിടികൂടി. കല്ലറ തുമ്പോട് ഉണ്ണിമുക്ക് ചരുവിള പുത്തന്‍വീട്ടില്‍ അന്‍ഫര്‍ഖാന്‍ (33 ( ഇപ്പോൾ മലപ്പുറം കോട്ടക്കൽ താമസം ), കല്ലറ പാട്ടറ ഭൂതക്കുഴി ചരുവിളവീട്ടില്‍ ഷാജി (43), കുമ്മിള്‍ റാഫിമന്‍സിലില്‍ ഷാന്‍ (27), കല്ലറ തുമ്പോട് ഉണ്ണിമുക്ക് ചരുവിള പുത്തന്‍വീട്ടില്‍ അന്‍ഷര്‍ഖാന്‍ (31), വെട്ടൂര്‍ ,താഴെവെട്ടൂര്‍ അടമ്പുവിളവീട്ടില്‍ ഷിഹാബുദ്ദീന്‍ (21) എന്നിവരാണ് പിടിയിലായത്. ഇവരുടെ വീടുകളില്‍ നിന്നും വില്പനക്കായി സംഭരിച്ചിരിന്ന കിലോക്കണക്കിന് ചന്ദനമുട്ടികളും, മരം മുറിച്ച് കടത്താനുപയോഗിച്ച ആയുധങ്ങളും , വാഹനവും കണ്ടെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ചന്ദമകൊള്ളക്കാരുമായി അടുത്തബന്ധമുള്ളവരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. സംസ്ഥാനത്തെ തിരുവനന്തപുരം കൊല്ലം ജില്ലകളിലെ മംഗലപുരം, കിളിമാനൂര്‍, അയിരൂര്‍, വര്‍ക്കല, കടയ്ക്കല്‍ എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലെ വിവിധ വീട്ടുവളപ്പുകളിലും, ക്ഷേത്രങ്ങളിലും നിന്നിരുന്ന ചന്ദനമരങ്ങള്‍ മുറിച്ച് കടത്തിയത് ഈ സംഘമാണെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ മറ്റ് ജില്ലകളിലെ മോഷണവിവരവും പുറത്ത് വരുമെന്ന് പോലീസ് അറിയിച്ചു. അടുത്തകാലത്തായി കിളിമാനൂരിന് സമീപം രണ്ടു വീടുകളിലും രണ്ട് ക്ഷേത്രവളപ്പുകളിലും നിന്ന് ചന്ദനമരങ്ങല്‍ മോഷ്ടിക്കപ്പെട്ടിരുന്നു. അതില്‍ ഈ അടുത്ത് തൊളിക്കുഴിക്ക് സമീപത്തെ ക്ഷേത്രത്തില്‍ നിന്നും ചന്ദനമരം മുറിച്ചെടുത്തുവെങ്കിലും കടത്തികൊണ്ട് പോകാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ല. ചന്ദനമോഷണം വ്യാപകമായതോടെ കിളിമാനൂര്‍ പോലീസ് ഷാഡോ സംഘവുമായി ചേര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വ്യാപക അന്വേഷണം നടത്തിവരുകയായിരുന്നു. പകല്‍സമയങ്ങളില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ വാഹനങ്ങളില്‍ വില്‍പനക്കെന്ന പേരില്‍ കറങ്ങിനടക്കുന്ന സംഘം ചന്ദനമരങ്ങള്‍ കണ്ടുവെച്ച് രാത്രികാലത്ത് എത്തി അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് മുറിച്ച് കടത്തുകയായിരുന്നു. മുറിച്ച ചന്ദനമുട്ടികള്‍ പ്രതികളുടെ വീടുകളില്‍ സൂക്ഷിക്കുകയും ഗുണനിലവാരം അനുസരിച്ച് കിലോക്ക് 2000 രൂപമുതല്‍ 5000 രൂപവരെ വിലക്ക് മലപ്പുറത്തുള്ള വന്‍ റാക്കറ്റുകള്‍ക്ക് വില്‍പന നടത്തിവരുകയുമായിരുന്നു. ഇവിടെ നിന്നും ചന്ദനമുട്ടികള്‍ കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അനധികൃത ചന്ദന ഫാക്ടറികള്‍ എത്തിച്ചുവരുകയുമായിരുന്നു. തിരുവനന്തപുറം റൂറല്‍പോലീസ് ചീഫ് പി അശോക് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം റൂറല്‍ ഷാഡോ ടീം അംഗങ്ങളും കിളിമാനൂര്‍ പോലീസും പ്രത്യേക ടീമുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം ജില്ലയിലെ കാരേറ്റ്, മലപ്പുറം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അന്വേഷണസംഘത്തില്‍ കിളിമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് വി പ്രദീപ്കുമാര്‍, ആറ്റിങ്ങല്‍ സി ഐ എം അനില്‍കുമാര്‍, കിളിമാനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ വി തുളസീധരന്‍നായര്‍, റൂറല്‍ ഷാഡോ സബ് ഇന്‍സ്‌പെക്ടര്‍ സിജു കെ എല്‍ നായര്‍, റൂറല്‍ ഷാഡോ ടീം അംഗങ്ങളായ ബി ദിലീപ്, ഫിറോസ്, ബിജുകുമാര്‍ എന്നിവരുമുണ്ടായിരുന്നു. വിവിധ കുറ്റകൃത്യങ്ങളിലായി പ്രതികളെ പിടികൂടുന്നതില്‍ തിരുവനന്തപുരം റൂറല്‍ ഷാഡോ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here