Advertisement

കേരളത്തിന് ശതാബ്ദി എക്സ്പ്രസ്; തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താന്‍ ഏഴര മണിക്കൂര്‍!!

December 27, 2017
Google News 1 minute Read
Shatabdi Express

കേരളത്തിന് ശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ അനുവദിച്ചു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെയാണ് സര്‍വീസ്. തിരുവനന്തപുരത്ത് നിന്ന് രാവിലെ ആറ് മണിയ്ക്ക് പുറപ്പെട്ട് ഒന്നരയോടെ കണ്ണൂരെത്തിച്ചേരുന്ന ട്രെയിന്‍ രണ്ടരയോടെ തിരുവനന്തപുരത്തേക്ക് തിരിക്കും. രാത്രി പത്ത് മണിയോടെയാണ് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിച്ചേരുക.

കോട്ടയം വഴിയാണ് യാത്ര. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. പരീക്ഷണ ഓട്ടെ കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. ജനുവരിയോടെ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് സൂചന. എല്ലാ കോച്ചുകളും എസി ചെയര്‍ കാറാണ്. ഒമ്പത് കോച്ചുകളാണുള്ളത്. ഭക്ഷണത്തിന്റെ വില ഉള്‍പ്പെടുത്തിയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക.

Shatabdi Express

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here