Advertisement

ജോസഫ് പുലിക്കുന്നേല്‍ വിടവാങ്ങി

December 28, 2017
1 minute Read
joseph pulikunnel passes away
ക്രൈസ്തവ സൈദ്ധാന്തികനും പൗരോഹിത്യത്തിന്റെ തീവ്ര വിമര്‍ശകനുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍(85) അന്തരിച്ചു. കോട്ടയം ഭരണങ്ങാനത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. കുറച്ച് കാലമായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പൊതുപരിപാടികളില്‍ സജീവമായിരുന്നില്ല.
അധ്യാപനവും രാഷ്ട്രീയവും
1932  ഏപ്രില്‍ 14 ന് കോട്ടയം ജില്ലയിലെ ഭരണങ്ങാനത്താണ് ജോസഫ് പുലിക്കുന്നേല്‍ ജനിച്ചത്.സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സാമ്പത്തികശാസ്ത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കോഴിക്കോട് ദേവഗിരി കോളെജില്‍ കുറേക്കാലം സാമ്പത്തിക ശാസ്ത്ര അധ്യാപകനായി ജോലി നോക്കി. ഇക്കാലയളവില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും സജീവമായിരുന്നു. കെപിസിസി അംഗമായും പ്രവര്‍ത്തിച്ച പുലിക്കുന്നേല്‍ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായിരുന്നു. കേരള കോണ്‍ഗ്രസ് രൂപീകരണത്തിലും പങ്ക് പഹിച്ചു.
പൗരോഹിത്യത്തിന്റെ വിമര്‍ശകന്‍
കേരള ക്രൈസ്തവ സഭയിലെ വൈദേശിക ഭരണവ്യവസ്ഥയ്ക്ക്  എതിരെ
യാണ് ജോസഫ് പുലിക്കുന്നേല്‍ വിമര്‍ശനമുയര്‍ത്തിയത്. പാശ്ചാത്യ മാതൃകയിലുള്ള സഭാഘടനയല്ല കേരളത്തില്‍ വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.സഭാ നേതൃത്വത്തിന് റോമിനോടും മാര്‍പ്പാപ്പയോടും മാത്രമാണ് കൂറ്, സാധാരണ വിശ്വാസികളോടോ ദേശീയതയോടോ അല്ല എന്നായിരുന്നു ജോസഫ് പുലിക്കുന്നേല്‍ മുന്നോട്ടുവച്ച നിലപാട്. ഇത് വൈദേശികമായ മത-സാമ്പത്തിക അധിനിവേശം തുടരുന്നതിന്റെ സൂചനയാണെന്നും പുലിക്കുന്നേല്‍ ആവര്‍ത്തിച്ചു. സഭയുടെ  അധികാര മേഖലകള്‍ സാധാരണ വിശ്വാസിക്കും പ്രാപ്യമാക്കണമെന്ന് വാദിച്ചു. ഇതിനായി ‘ഓശാന’ എന്ന പ്രസിദ്ധീകരണവും പുലിക്കുന്നേല്‍ തുടങ്ങി.സഭാ സ്ഥാപന നടത്തിപ്പില്‍ ‘സുവിശേഷ ഗന്ധിയായ പരിവര്‍ത്തനവും നവീകരണവും’ ആണ് ഓശാനയുടെ ലക്ഷ്യമെന്ന ആദ്യ മുഖപ്രസംഗം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.ജോസഫ്  പുലിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ചില സന്നദ്ധസംഘടനകള്‍ വിദേശഫണ്ട് വന്‍തോതില്‍ കൈപ്പറ്റിയെന്നും തിരിമറി നടത്തിയെന്നും  ഇടക്കാലത്ത് ആരോപണം ഉയര്‍ന്നിരുന്നു
joseph pulikunnel passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top