Advertisement

എന്‍ഐഎ വീണ്ടും ഫ്രാന്‍സിലേക്ക്

December 28, 2017
Google News 0 minutes Read
NIA NIA to france
ഐഎസ് കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) വീണ്ടും ഫ്രാന്‍സില്‍ എത്തും.പാരിസ് ആക്രമണക്കേസ് പ്രതികളെ ചോദ്യം ചെയ്യാനാണ് എന്‍ഐഎ സംഘം ഫ്രാന്‍സില്‍ എത്തുന്നത്.എന്‍ഐഎ അറസ്റ്റ് ചെയ്ത സുബ്ഹാനിക്ക് ഇവരെ അറിയാമെന്ന് മൊഴി നല്‍കിയിരുന്നു. ഇടുക്കി  ജില്ലയിലെ തൊടുപുഴ  സ്വദേശിയായ സുബ്ഹാനിയെ തിരുനെല്‍വേലിയില്‍ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റുചെയ്തത്. ഐഎസില്‍ ചേര്‍ന്നുവെന്ന് സംശയിക്കപ്പെടുന്ന മലയാളികളെ സംബന്ധിച്ച് എന്‍ഐഎ അന്വേഷണം തുടരുകയാണ്. പാരിസ് ആക്രമണക്കേസ് അന്വേഷിക്കുന്ന ഫ്രാന്‍സില്‍ നിന്നുള്ള സംഘം വൈകാതെ ഇന്ത്യയില്‍ എത്തുമെന്നും വിവരമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here